ആയിക്കരയില്‍ പേവിഷബാധയേറ്റ പശുവിന് ദയാവധം



കണ്ണൂർ ആയിക്കരയിൽ പേവിഷബാധയേറ്റ പശുവിന് ദയാവധം. ഞായർ രാവിലെ മുതലാണ്  ആയിക്കരയിലും പരിസരപ്രദേശങ്ങളിലും അലഞ്ഞുതിരിയുന്ന പശു അസ്വസ്ഥത പ്രകടിപ്പിച്ചത്‌. ആയിക്കര ഹാർബർ, കിലാശി ഭാ​ഗങ്ങളിൽ പശുവിന്റെ കുത്തേറ്റ് 10 പേർക്ക് പരിക്കേറ്റിരുന്നു. രണ്ടുപേർ ജില്ലാ  ആശുപത്രിയിൽ ചികിത്സതേടി. വനപാലകരും കണ്ണൂർ സിറ്റി പൊലീസും സ്ഥലത്തെത്തി  ആയിക്കര കിലാശി ഭാ​ഗത്ത്‌   പകൽ രണ്ടിന്  പശുവിനെ പിടിച്ചുകെട്ടി. ജില്ലാ  വെറ്ററിനറി  ആശുപത്രിയിലെ ഡോ. ജിഷ്ണു പരിശോധിച്ച്  പേ വിഷബാധയുണ്ടെന്ന് സ്ഥിരീകരിച്ചു.  തുടർന്നാണ്‌  പശുവിനെ ദയാവധത്തിന് വിധേയമാക്കി.  കേർപ്പറേഷൻ ഉദ്യോ​ഗസ്ഥരും കൗൺസിലർ കെ എം സാബിറയും സ്ഥലത്തെത്തി.  കണ്ണൂർ സിറ്റി, ജില്ലാ ആശുപത്രി പരിസരം, തയ്യിൽ,  മൈതാനപ്പള്ളി, മരക്കാർകണ്ടി ഭാ​ഗങ്ങളിൽ റോഡിൽ അലഞ്ഞുതിരിയുന്ന പശുക്കളുടെ എണ്ണംകൂടുകയാണ്‌.   Read on deshabhimani.com

Related News