ദുബായ്‌ വിമാനത്തിലെത്തിയ 2 പേർക്ക്‌ രോഗലക്ഷണം



കണ്ണൂർ ദുബായിൽനിന്ന്‌ ഞായറാഴ്‌ച കണ്ണൂരിലെത്തിയ വിമാന യാത്രികരിൽ  രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി.  ഒരു കണ്ണൂർ സ്വദേശിയെയും ഒരു കാസർകോട് സ്വദേശിയെയുമാണ് ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയത്.    180 യാത്രക്കാരുമായാണ്‌ ദുബായിൽനിന്നുള്ള രണ്ടാം വിമാനം ഞായറാഴ്‌ച കണ്ണൂരിൽ ഇറങ്ങിയത്‌. കണ്ണൂർ- 115, കാസർകോട്- 53, കോഴിക്കോട്- ഏഴ്‌, മലപ്പുറം- ഒന്ന്‌, കുടക്‌ നാല്‌ എന്നിങ്ങനെയാണ്‌ യാത്രക്കാരുടെ എണ്ണം. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 66 പേരാണ്‌ ഹോം ക്വാറന്റൈനിലേക്ക് പോയത്‌-. ബാക്കിയുള്ളവരെ പ്രത്യേക വാഹനത്തിൽ അതത്‌ ജില്ലകളിലെ കൊറോണ കെയർ സെന്ററുകളിലേക്ക് അയച്ചു. Read on deshabhimani.com

Related News