29 March Friday

ദുബായ്‌ വിമാനത്തിലെത്തിയ 2 പേർക്ക്‌ രോഗലക്ഷണം

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020
കണ്ണൂർ
ദുബായിൽനിന്ന്‌ ഞായറാഴ്‌ച കണ്ണൂരിലെത്തിയ വിമാന യാത്രികരിൽ  രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി. 
ഒരു കണ്ണൂർ സ്വദേശിയെയും ഒരു കാസർകോട് സ്വദേശിയെയുമാണ് ആശുപത്രി നിരീക്ഷണത്തിലേക്ക് മാറ്റിയത്.
   180 യാത്രക്കാരുമായാണ്‌ ദുബായിൽനിന്നുള്ള രണ്ടാം വിമാനം ഞായറാഴ്‌ച കണ്ണൂരിൽ ഇറങ്ങിയത്‌. കണ്ണൂർ- 115, കാസർകോട്- 53, കോഴിക്കോട്- ഏഴ്‌, മലപ്പുറം- ഒന്ന്‌, കുടക്‌ നാല്‌ എന്നിങ്ങനെയാണ്‌ യാത്രക്കാരുടെ എണ്ണം. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 66 പേരാണ്‌ ഹോം ക്വാറന്റൈനിലേക്ക് പോയത്‌-. ബാക്കിയുള്ളവരെ പ്രത്യേക വാഹനത്തിൽ അതത്‌ ജില്ലകളിലെ കൊറോണ കെയർ സെന്ററുകളിലേക്ക് അയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top