കണ്ണൂർ ഖാദി എക്സ്പോ 
ഇന്ന്‌ സമാപിക്കും



കണ്ണൂർ ഖാദി ഗ്രാമ വ്യവസായ കമീഷനും കേരളം ഖാദി ഗ്രാമ വ്യവസായ ബോർഡും നടത്തുന്ന സംസ്ഥാന ഖാദി ഗ്രാമ വ്യവസായ പ്രദർശന വിപണനമേള ഞായറാഴ്‌ച സമാപിക്കും. സമാപനം ഖാദി ബോർഡ്‌ വൈസ്‌ ചെയർമാൻ പി ജയരാജൻ  ഉദ്‌ഘാടനംചെയ്യും. തുടർന്ന് പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റും മികച്ച സ്റ്റാളിനുള്ള ഉപഹാരവും സമ്മാനിക്കും. വലന്തളം കാലസമിതിയുടെ നാടൻ കാലമേളയും അരങ്ങേറും. താരമായി പാട്യം സോഷ്യൽ സർവീസ്‌ സൊസൈറ്റി കണ്ണൂർ നാടൻ രുചികളിലൂടെ എക്‌സ്‌പോയിലെത്തുന്നവരുടെ മനസ്‌ കീഴടക്കി പാട്യം സോഷ്യൽ സർവീസ് സൊസൈറ്റി. ചക്ക പായസം, അട, കട്‌ലറ്റ്, പക്കവട, ഉണ്ണിയപ്പം എന്നിവയ്‌ക്ക്‌ ആവശ്യക്കാർ ഏറെയാണ്‌.   വിവിധ തരം പായസങ്ങളുമുണ്ട്. നേന്ത്രപ്പഴ പായസത്തിനാണ് ആവശ്യക്കാർ കൂടുതൽ. ചായ, കാപ്പി, മറ്റ് ചെറുകടികളും ലഭ്യമാണ്. പാട്യം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ  ആയുർവേദ ഉൽപ്പന്നങ്ങളും ക്ലീനിങ് ഉൽപ്പന്നങ്ങളും മരംകൊണ്ടുള്ള ഫർണിച്ചറുകളും  എക്‌സ്‌പോയിലുണ്ട്‌.  ചെറിയ പാർടികൾക്കുള്ള ഓർഡറുകളും ബൊഫേ സ്റ്റാളിനുള്ള ഓർഡറും ലഭിച്ചിട്ടുണ്ടെന്ന് സൊസൈറ്റി ചെയർമാൻ കെ പി ആനന്ദ് പറഞ്ഞു. Read on deshabhimani.com

Related News