24 April Wednesday

കണ്ണൂർ ഖാദി എക്സ്പോ 
ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
കണ്ണൂർ
ഖാദി ഗ്രാമ വ്യവസായ കമീഷനും കേരളം ഖാദി ഗ്രാമ വ്യവസായ ബോർഡും നടത്തുന്ന സംസ്ഥാന ഖാദി ഗ്രാമ വ്യവസായ പ്രദർശന വിപണനമേള ഞായറാഴ്‌ച സമാപിക്കും. സമാപനം ഖാദി ബോർഡ്‌ വൈസ്‌ ചെയർമാൻ പി ജയരാജൻ  ഉദ്‌ഘാടനംചെയ്യും. തുടർന്ന് പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റും മികച്ച സ്റ്റാളിനുള്ള ഉപഹാരവും സമ്മാനിക്കും. വലന്തളം കാലസമിതിയുടെ നാടൻ കാലമേളയും അരങ്ങേറും.
താരമായി പാട്യം സോഷ്യൽ സർവീസ്‌ സൊസൈറ്റി
കണ്ണൂർ
നാടൻ രുചികളിലൂടെ എക്‌സ്‌പോയിലെത്തുന്നവരുടെ മനസ്‌ കീഴടക്കി പാട്യം സോഷ്യൽ സർവീസ് സൊസൈറ്റി. ചക്ക പായസം, അട, കട്‌ലറ്റ്, പക്കവട, ഉണ്ണിയപ്പം എന്നിവയ്‌ക്ക്‌ ആവശ്യക്കാർ ഏറെയാണ്‌.  
വിവിധ തരം പായസങ്ങളുമുണ്ട്. നേന്ത്രപ്പഴ പായസത്തിനാണ് ആവശ്യക്കാർ കൂടുതൽ. ചായ, കാപ്പി, മറ്റ് ചെറുകടികളും ലഭ്യമാണ്.
പാട്യം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ  ആയുർവേദ ഉൽപ്പന്നങ്ങളും ക്ലീനിങ് ഉൽപ്പന്നങ്ങളും മരംകൊണ്ടുള്ള ഫർണിച്ചറുകളും  എക്‌സ്‌പോയിലുണ്ട്‌. 
ചെറിയ പാർടികൾക്കുള്ള ഓർഡറുകളും ബൊഫേ സ്റ്റാളിനുള്ള ഓർഡറും ലഭിച്ചിട്ടുണ്ടെന്ന് സൊസൈറ്റി ചെയർമാൻ കെ പി ആനന്ദ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top