ആശുപത്രിയിൽനിന്ന്‌ 5 പവൻ സ്വര്‍ണാഭരണം കവർന്നു



കണ്ണൂര്‍ കണ്ണൂരിലെ സ്വകാര്യ   ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗിയുടെ അഞ്ചുപവൻ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. അഴീക്കോട് ചാല്‍ സ്വദേശി കൊയിലി ഹരിദാസന്റെ മകളുടെ സ്വര്‍ണാഭരണങ്ങളാണ് മോഷ്‌ടിച്ചത്‌.   സ്വർണാഭാരണങ്ങൾ ബാഗിലാക്കി മുറിയിലെ അലമാരയിൽ സൂക്ഷിച്ചതായിരുന്നു. എക്‌സ്‌റെ എടുക്കാൻ മുറിക്ക് പുറത്തിറങ്ങിയപ്പോഴാണ്‌ മോഷണം നടന്നതെന്ന്‌ സംശയിക്കുന്നു.  ടൗൺ പൊലീസ് കേസെടുത്തു. Read on deshabhimani.com

Related News