കല്യാശേരിയിൽ 3 സ്‌കൂളുകൾക്ക്‌ കിഫ്‌ബിയിൽ ഒരു കോടി വീതം



പിലാത്തറ കല്യാശേരി മണ്ഡലത്തിലെ കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാടായി ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ചെറുകുന്ന് ഗവ. വെൽഫയർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്‌ക്ക്‌  ഒരു കോടി വീതമുള്ള വികസന പദ്ധതിക്ക് കിഫ്ബിയുടെ  അംഗീകാരം ലഭിച്ചതായി ടി വി രാജേഷ് എംഎൽഎ അറിയിച്ചു.  കില  മുഖേന വിശദ പ്രൊജക്ട്‌‌ റിപ്പോർട്ട്   സമർപ്പിച്ചിരുന്നു.  കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ലാബ്‌, ലൈബ്രറി, രണ്ട് ക്ലാസ് റൂം, ടോയ്‌‌ലറ്റ് എന്നിവ നിർമിക്കും. ചെറുകുന്ന് ഗവ. വെൽഫയർ ഹയർ സെക്കൻഡറി സ്കൂളിൽ  മൂന്ന് ക്ലാസ് റൂം, ടോയ്‌‌ലറ്റ്‌ എന്നിവ നിർമിക്കും. മാടായി വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്‌കൂളിൽ ക്ലാസ്‌ റൂമുകളും ടോയ്‌‌ലറ്റുകളും നിർമിക്കും.   മാടായി ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇരു നില കെട്ടിടത്തിൽ  എട്ടു ക്ലാസ് മുറികളും ടോയ്‌‌ലറ്റും നിർമിക്കും.   Read on deshabhimani.com

Related News