19 April Friday

കല്യാശേരിയിൽ 3 സ്‌കൂളുകൾക്ക്‌ കിഫ്‌ബിയിൽ ഒരു കോടി വീതം

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020
പിലാത്തറ
കല്യാശേരി മണ്ഡലത്തിലെ കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാടായി ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, ചെറുകുന്ന് ഗവ. വെൽഫയർ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്‌ക്ക്‌  ഒരു കോടി വീതമുള്ള വികസന പദ്ധതിക്ക് കിഫ്ബിയുടെ  അംഗീകാരം ലഭിച്ചതായി ടി വി രാജേഷ് എംഎൽഎ അറിയിച്ചു.  കില  മുഖേന വിശദ പ്രൊജക്ട്‌‌ റിപ്പോർട്ട്   സമർപ്പിച്ചിരുന്നു. 
കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് ലാബ്‌, ലൈബ്രറി, രണ്ട് ക്ലാസ് റൂം, ടോയ്‌‌ലറ്റ് എന്നിവ നിർമിക്കും. ചെറുകുന്ന് ഗവ. വെൽഫയർ ഹയർ സെക്കൻഡറി സ്കൂളിൽ  മൂന്ന് ക്ലാസ് റൂം, ടോയ്‌‌ലറ്റ്‌ എന്നിവ നിർമിക്കും. മാടായി വൊക്കേഷണൽ ഹയർ സെക്കൻഡറി  സ്‌കൂളിൽ ക്ലാസ്‌ റൂമുകളും ടോയ്‌‌ലറ്റുകളും നിർമിക്കും.  
മാടായി ഗവ. ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇരു നില കെട്ടിടത്തിൽ  എട്ടു ക്ലാസ് മുറികളും ടോയ്‌‌ലറ്റും നിർമിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top