രക്തസാക്ഷി പി പി മനോജിന് സ്മരണാഞ്ജലി

പി പി മനോജ് രക്തസാക്ഷി സ്തൂപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ 
പുഷ്പചക്രം അർപ്പിക്കുന്നു


കല്യാശേരി  ആർഎസ്എസ്–- - ബിജെപി സംഘം കൊലപ്പെടുത്തിയ കോലത്തുവയലിലെ പി പി മനോജിന് നാടിന്റെ സ്മരണാഞ്ജലി. 11–--ാം രക്തസാക്ഷിത്വ വാർഷിക ദിനം സി പി ഐ എം നേത്യത്വത്തിൽ  ആചരിച്ചു. കോലത്തുവയൽ മനോജ് സ്ക്വയറിലെ രക്തസാക്ഷി സ്തൂപത്തിൽ  ജില്ലാ സെക്രട്ടറി എം വി ജയരാജൻ പുഷ്പചക്രം അർപ്പിച്ചു.  മനോജിന്റെ അച്ഛൻ സോമേട്ടൻ  പങ്കെടുത്തു.  അനുസ്മരണ യോഗത്തിൽ  ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്,  ജില്ലാ കമ്മിറ്റിയംഗം പി പി ദിവ്യ,  ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി ടി ബാലകൃഷണൻ അധ്യക്ഷനായി.  ടി അജയൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News