29 March Friday

രക്തസാക്ഷി പി പി മനോജിന് സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022

പി പി മനോജ് രക്തസാക്ഷി സ്തൂപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ 
പുഷ്പചക്രം അർപ്പിക്കുന്നു

കല്യാശേരി 
ആർഎസ്എസ്–- - ബിജെപി സംഘം കൊലപ്പെടുത്തിയ കോലത്തുവയലിലെ പി പി മനോജിന് നാടിന്റെ സ്മരണാഞ്ജലി. 11–--ാം രക്തസാക്ഷിത്വ വാർഷിക ദിനം സി പി ഐ എം നേത്യത്വത്തിൽ  ആചരിച്ചു. കോലത്തുവയൽ മനോജ് സ്ക്വയറിലെ രക്തസാക്ഷി സ്തൂപത്തിൽ  ജില്ലാ സെക്രട്ടറി എം വി ജയരാജൻ പുഷ്പചക്രം അർപ്പിച്ചു.  മനോജിന്റെ അച്ഛൻ സോമേട്ടൻ  പങ്കെടുത്തു.  അനുസ്മരണ യോഗത്തിൽ  ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്,  ജില്ലാ കമ്മിറ്റിയംഗം പി പി ദിവ്യ,  ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി ടി ബാലകൃഷണൻ അധ്യക്ഷനായി.  ടി അജയൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top