കണ്ണൂര്‍ സ്പോര്‍ട്സ് 
സ്‌കൂള്‍ ജേതാക്കള്‍



കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന  ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ  കണ്ണൂർ സ്പോർട്സ് സ്‌കൂൾ ചാംപ്യന്മാരായി. കണ്ണൂർ ദയ അക്കാദമി രണ്ടാംസ്ഥാനവും മമ്പറം എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് വി ശിവദാസൻ എംപി ട്രോഫികൾ വിതരണം ചെയ്തു. പെൺകുട്ടികളുടെ വിഭാഗം വിജയികൾക്ക് കുടക്കച്ചിറ ജോസഫ് കുട്ടി ആൻഡ് അന്നമ്മ മെമ്മോറിയൽ ട്രോഫിയും റണ്ണർ അപ് ടീമിന് അഡ്വ. ജോർജ് ജോസഫ് മെമ്മോറിയൽ ട്രോഫിയും സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ് അധ്യക്ഷനായി. പി പി ബിനീഷ് സ്വാഗതവും  പി ബാലൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News