06 July Sunday

കണ്ണൂര്‍ സ്പോര്‍ട്സ് 
സ്‌കൂള്‍ ജേതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022
കണ്ണൂർ
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന  ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ  കണ്ണൂർ സ്പോർട്സ് സ്‌കൂൾ ചാംപ്യന്മാരായി. കണ്ണൂർ ദയ അക്കാദമി രണ്ടാംസ്ഥാനവും മമ്പറം എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് വി ശിവദാസൻ എംപി ട്രോഫികൾ വിതരണം ചെയ്തു. പെൺകുട്ടികളുടെ വിഭാഗം വിജയികൾക്ക് കുടക്കച്ചിറ ജോസഫ് കുട്ടി ആൻഡ് അന്നമ്മ മെമ്മോറിയൽ ട്രോഫിയും റണ്ണർ അപ് ടീമിന് അഡ്വ. ജോർജ് ജോസഫ് മെമ്മോറിയൽ ട്രോഫിയും സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ ജിമ്മി ജോർജ് ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി സെബാസ്റ്റ്യൻ ജോർജ് അധ്യക്ഷനായി. പി പി ബിനീഷ് സ്വാഗതവും  പി ബാലൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top