നടക്കലിലെ മുഴുവൻ വീട്ടിലും ദേശാഭിമാനി

ചെറുതാഴം നടക്കൽ ബ്രാഞ്ചിൽ എല്ലാ വീട്ടുകാരും ദേശാഭിമാനി 
വരിക്കാരയതിന്റെ ലിസ്‌റ്റും വരിസംഖ്യയും സിപിഐ എം 
സംസ്ഥാനകമ്മിറ്റിയംഗം ടി വി രാജേഷ് ഏറ്റുവാങ്ങുന്നു


ചെറുതാഴം നടക്കൽ ബ്രാഞ്ചിലെ മുഴുവൻ  വീട്ടുകാരും തുടർച്ചയായി മൂന്നാംവർഷവും ദേശാഭിമാനി വരിക്കാരായി.  53 വീട്ടുകാരാണ്  വരിക്കാരായത്‌. ഇതിൽ 13 വാർഷിക വരിയാണ്‌.  സിപിഐ എം  സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ് ബ്രാഞ്ച് സെക്രട്ടറി വി ശ്രീനിവാസനിൽനിന്നും വരിസംഖ്യ ഏറ്റുവാങ്ങി. ലോക്കൽ സെക്രട്ടറി എം വി രവി അധ്യക്ഷനായി. വി രമേശൻ, കെ മനോജ്, ടി വി സന്തോഷ്, പി വി ശിവശങ്കരൻ, പി പി ബാലൻ  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News