കണ്ണൂർ വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി



മട്ടന്നൂർ  കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ്  വിദേശ കറൻസി പിടികൂടി. വടകര ഓർക്കാട്ടേരി സ്വദേശി വിപിൻ വേണുവിൽനിന്നാണ് 10,40,000 രൂപയുടെ കറൻസി പിടികൂടിയത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനെത്തിയതായിരുന്നു വിപിൻ.  കസ്റ്റംസ്  പരിശോധനയിലാണ്  പണം കണ്ടെത്തിയത്. ചൈനീസ് യുവാൻ, യുഎഇ ദിർഹം എന്നിവയാണ് പിടികൂടിയത്. ഇയാൾക്കെതിരെ  കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  25,000 ഇന്ത്യൻ രൂപയും 5000 ഡോളറിന് തുല്യമായ തുകവരെയേ‌ വിദേശത്ത് കൊണ്ടുപോകാൻ യാത്രക്കാർക്ക് അനുമതിയുള്ളൂ.  കസ്റ്റംസ് അസി. കമീഷണർ ഇ വികാസിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് വിപിനെ അറസ്റ്റ് ചെയ്തത്.       Read on deshabhimani.com

Related News