26 April Friday

കണ്ണൂർ വിമാനത്താവളത്തിൽ വിദേശ കറൻസി പിടികൂടി

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020
മട്ടന്നൂർ 
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ്  വിദേശ കറൻസി പിടികൂടി. വടകര ഓർക്കാട്ടേരി സ്വദേശി വിപിൻ വേണുവിൽനിന്നാണ് 10,40,000 രൂപയുടെ കറൻസി പിടികൂടിയത്.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിലേക്ക് പോകാനെത്തിയതായിരുന്നു വിപിൻ.  കസ്റ്റംസ്  പരിശോധനയിലാണ്  പണം കണ്ടെത്തിയത്. ചൈനീസ് യുവാൻ, യുഎഇ ദിർഹം എന്നിവയാണ് പിടികൂടിയത്. ഇയാൾക്കെതിരെ  കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  25,000 ഇന്ത്യൻ രൂപയും 5000 ഡോളറിന് തുല്യമായ തുകവരെയേ‌ വിദേശത്ത് കൊണ്ടുപോകാൻ യാത്രക്കാർക്ക് അനുമതിയുള്ളൂ.  കസ്റ്റംസ് അസി. കമീഷണർ ഇ വികാസിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് വിപിനെ അറസ്റ്റ് ചെയ്തത്.  
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top