കെ റെയിൽ സർവേക്കല്ല് തകർത്തതിൽ 
അന്വേഷണം ഊർജിതം



  പഴയങ്ങാടി  മാടായിപ്പാറയിൽ കെ റെയിൽ സർവേക്കല്ലുകൾ പിഴുതുമാറ്റിയതിൽ പഴയങ്ങാടി പൊലീസ് അന്വേഷണം ഊർജിതമാക്കി. സർവേ ഉൾപ്പെടെ തടഞ്ഞവരുടെ ഫോൺ കോൾ പരിശോധിച്ചുവരികയാണ്. സൈബർ സെല്ലിന്റെ സഹായവും തേടി. പ്രദേശത്തെ ചിലർ പൊലീസ്‌ നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം കെ റെയിൽ  സെക്ഷൻ  എൻജിനിയർ വി ശ്യാമയുടെ  പരാതിയിൽ പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി നിയമപ്രകാരം  കേസെടുത്തിരുന്നു. മാടായിപ്പാറയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സർവേക്കല്ലുകൾ  വ്യാപകമായാണ് പിഴുതുമാറ്റിയത്. ഏഴ്  കല്ലുകൾ പിഴുതെടുത്ത്  കൂട്ടിയിട്ട് റീത്തുവച്ചു. സാമൂഹികാഘാത പഠനത്തിന് കലക്ടർ നിയോഗിച്ച പഠന വിഭാഗമാണ് സർവേ നടത്തിയത്. Read on deshabhimani.com

Related News