107 കേന്ദ്രങ്ങളിൽ എൻജിഒ യൂണിയൻ ധർണ

എൻജിഒ യൂണിയൻ കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി പി ഉഷ ഉദ്ഘാടനംചെയ്യുന്നു


കണ്ണൂർ കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ ജില്ലയിലെ 107 കേന്ദ്രങ്ങളിൽ ധർണ നടത്തി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അണിനിരക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സമരം. കണ്ണൂർ കലക്ടറേറ്റിനുമുന്നിൽ  സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി പി ഉഷ  ഉദ്ഘാടനംചെയ്തു. എം സവിത അധ്യക്ഷയായി. വി നവനീത് സ്വാ​ഗതം പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ  ജില്ലാ സെക്രട്ടറി എ രതീശൻ, എ എം സുഷമ, കെ വി മനോജ് കുമാർ, എൻ സുരേന്ദ്രൻ, പി പി സന്തോഷ് കുമാർ, കെ എം ബൈജു എന്നിവർ ഉദ്ഘാടനംചെയ്തു. Read on deshabhimani.com

Related News