കേരള ബാങ്ക്‌ പുതിയതെരു നവീകരിച്ച ശാഖ ഉദ്ഘാടനം ഇന്ന്



കണ്ണൂർ കേരള ബാങ്കിന്റെ നവീകരിച്ച പുതിയതെരു ശാഖ ഉദ്ഘാടനവും കെബി എക്സലൻസ് അവാർഡ് വിതരണവും മിഷൻ നൂറുദിന ശിൽപ്പശാലയും ഞായറാഴ്ച  നടക്കും. പുതിയതെരുവിലെ  അശ്വതി കോംപ്ലക്സിൽ രാവിലെ ഒമ്പതിന്  കെ വി സുമേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന്‌ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന മിഷൻ നൂറുദിന കർമപദ്ധതി ശിൽപ്പശാല കേരള ബാങ്ക് പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. 12.30 ന് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന കെ ബി എക്സലൻസ് ജില്ലാതല വിജയികൾക്കുള്ള സമ്മാനദാനം വി ശിവദാസൻ എംപി നിർവഹിക്കും. Read on deshabhimani.com

Related News