എതിരില്ലാതെ 
എസ്എഫ്ഐ



കണ്ണൂർ  ജില്ലയിലെ മുഴുവൻ ഐടിഐകളിലും എസ്എഫ്ഐക്ക് ജയം. പത്ത് ഗവ. ഐടിഐകളിൽ  ഒമ്പതിലും എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് നടന്ന പേരാവൂരിലും ജയിച്ചതോടെ ജില്ലയിൽ ഐടിഐ യൂണിയനുകളിൽ എസ്എഫ്ഐക്ക് സമ്പൂർണ വിജയം.     കണ്ണൂർ ഗവ. ഐടിഐ, കണ്ണൂർ വനിത, മാടായി,  കൂത്തുപറമ്പ്, കുറുമാത്തൂർ, പിണറായി, പന്ന്യന്നൂർ, പെരിങ്ങോം, പടിയൂർ ഐടിഐകളിലാണ് എസ്എഫ്ഐ എതിരില്ലാ വിജയം കൊയ്തത്. മുഴുവൻ സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന പേരാവൂർ ഗവ. ഐടിഐയിലും വൻ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐയുടെ വിജയം. Read on deshabhimani.com

Related News