25 April Thursday
ഐടിഐ തെരഞ്ഞെടുപ്പ്

എതിരില്ലാതെ 
എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

കണ്ണൂർ 

ജില്ലയിലെ മുഴുവൻ ഐടിഐകളിലും എസ്എഫ്ഐക്ക് ജയം. പത്ത് ഗവ. ഐടിഐകളിൽ  ഒമ്പതിലും എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് നടന്ന പേരാവൂരിലും ജയിച്ചതോടെ ജില്ലയിൽ ഐടിഐ യൂണിയനുകളിൽ എസ്എഫ്ഐക്ക് സമ്പൂർണ വിജയം. 
   കണ്ണൂർ ഗവ. ഐടിഐ, കണ്ണൂർ വനിത, മാടായി,  കൂത്തുപറമ്പ്, കുറുമാത്തൂർ, പിണറായി, പന്ന്യന്നൂർ, പെരിങ്ങോം, പടിയൂർ ഐടിഐകളിലാണ് എസ്എഫ്ഐ എതിരില്ലാ വിജയം കൊയ്തത്. മുഴുവൻ സീറ്റിലും തെരഞ്ഞെടുപ്പ് നടന്ന പേരാവൂർ ഗവ. ഐടിഐയിലും വൻ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐയുടെ വിജയം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top