പാചകവാതക 
വിലവർധന: മഹിളാ അസോസിയേഷന്‍ 
പ്രതിഷേധിച്ചു

പാചക വാതക വിലവർധനക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂരിൽ അടുപ്പുകൂട്ടി നടത്തിയ പ്രതിഷേധം.


കണ്ണൂർ പാചകവാതക വിലവർധനക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ  അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.  അടുപ്പുകൂട്ടി ചപ്പ് കത്തിച്ച്  പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി വി പ്രീത അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി കെ ശ്യാമള, എം- വി സരള, ടി ടി റംല, ദീഷ്‌ണ പ്രസാദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News