29 March Friday

പാചകവാതക 
വിലവർധന: മഹിളാ അസോസിയേഷന്‍ 
പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

പാചക വാതക വിലവർധനക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂരിൽ അടുപ്പുകൂട്ടി നടത്തിയ പ്രതിഷേധം.

കണ്ണൂർ
പാചകവാതക വിലവർധനക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ  അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.  അടുപ്പുകൂട്ടി ചപ്പ് കത്തിച്ച്  പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കെ പി വി പ്രീത അധ്യക്ഷയായി. ജില്ലാ സെക്രട്ടറി പി കെ ശ്യാമള, എം- വി സരള, ടി ടി റംല, ദീഷ്‌ണ പ്രസാദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top