നഴ്‌സസ്‌ വാരാഘോഷം സമാപിച്ചു

കണ്ണൂരിൽ നഴ്-സസ്- വാരാഘോഷം സമാപന സമ്മേളനത്തിൽ കെ വി സുമേഷ്- എംഎൽഎ ദീപം തെളിയിക്കുന്നു.


കണ്ണൂർ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ചയിലേറയായി നീണ്ടുനിന്ന പരിപാടികൾ സമാപിച്ചു.  സമാപന സമ്മേളനം അമാനി ഓഡിറ്റോറിയത്തിൽ  ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്‌ഘാടനംചെയ്‌തു. ഡെപ്യൂട്ടി ഡിഎംഒ  എം പ്രീത അധ്യക്ഷയായി. കെ വി സുമേഷ് എംഎൽഎ, കലക്ടർ എസ് ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു. കലാ കായിക മത്സരവിജയികൾക്ക് സമ്മാനവും സർവീസിൽനിന്ന്‌ വിരമിച്ചവക്ക്‌ ഉപഹാരവും നൽകി.  മികച്ച നഴ്സുമാർക്ക്‌ പുരസ്കാരവും വിതരണംചെയ്‌തു. Read on deshabhimani.com

Related News