വേനൽത്തുമ്പികൾ 
മയ്യിലിൽ സംഗമിക്കും



മയ്യിൽ  ആടിയും പാടിയും അനീതികൾക്കെതിരെ ശബ്ദമുയർത്തിയും അവധിക്കാലത്തെ ആഘോഷമാക്കിയ തുമ്പികൾ വീണ്ടും കളിചിരികളുമായി  പറന്നിറങ്ങുന്നു.  ജില്ലയിലെ വേനൽത്തുമ്പികളാണ് മയ്യിലിൽ സംഗമിക്കുന്നത്.  ഞായർ പകൽ രണ്ടുമുതൽ മയ്യിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് സംഗമം. ജില്ലയിലെ മുഴുവൻ  ഏരിയയിലെയും വേനൽത്തുമ്പി കലാകാരന്മാരും പരിശീലകരും ഉൾപ്പെടെ 600 പേർ സംഗമത്തിൽ പങ്കെടുക്കും. എം വി ഗോവിന്ദൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. എം വി ജയരാജൻ ഉപഹാരവിതരണം നടത്തും. സിനിമാ നടൻ പി പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയാകും. വേനൽത്തുമ്പി കലാകാരന്മാരുടെ അവതരണങ്ങൾ, നാടൻപാട്ട് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും. Read on deshabhimani.com

Related News