29 March Friday

വേനൽത്തുമ്പികൾ 
മയ്യിലിൽ സംഗമിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023
മയ്യിൽ 
ആടിയും പാടിയും അനീതികൾക്കെതിരെ ശബ്ദമുയർത്തിയും അവധിക്കാലത്തെ ആഘോഷമാക്കിയ തുമ്പികൾ വീണ്ടും കളിചിരികളുമായി  പറന്നിറങ്ങുന്നു.  ജില്ലയിലെ വേനൽത്തുമ്പികളാണ് മയ്യിലിൽ സംഗമിക്കുന്നത്.  ഞായർ പകൽ രണ്ടുമുതൽ മയ്യിൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് സംഗമം. ജില്ലയിലെ മുഴുവൻ  ഏരിയയിലെയും വേനൽത്തുമ്പി കലാകാരന്മാരും പരിശീലകരും ഉൾപ്പെടെ 600 പേർ സംഗമത്തിൽ പങ്കെടുക്കും. എം വി ഗോവിന്ദൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യും. എം വി ജയരാജൻ ഉപഹാരവിതരണം നടത്തും. സിനിമാ നടൻ പി പി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയാകും. വേനൽത്തുമ്പി കലാകാരന്മാരുടെ അവതരണങ്ങൾ, നാടൻപാട്ട് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top