എ വിക്ക്‌ നാടിന്റെ 
സ്മരണാഞ്ജലി

എ വി കുഞ്ഞമ്പു അനുസ്മരണ സമ്മേളനം കരിവെള്ളൂർ രക്തസാക്ഷി നഗറിലെ എ വി സ്മാരക ഹാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനംചെയ്യുന്നു


പയ്യന്നൂർ കമ്യൂണിസ്‌റ്റ് –- കർഷക പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവും കരിവെള്ളൂർ സമര നായകനുമായിരുന്ന എ വി കുഞ്ഞമ്പുവിന് നാടിന്റെ സ്മരണാഞ്ജലി.  43–-ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കരിവെള്ളൂർ രക്തസാക്ഷി നഗറിൽ സംഘാടക സമിതി ചെയർമാൻ  കെ നാരായണൻ  പതാക ഉയർത്തി.        രക്തസാക്ഷി നഗറിലെ എ വി  സ്മാരക ഹാളിൽ  അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനംചെയ്തു. കെ നാരായണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ല കമ്മിറ്റിയംഗങ്ങളായ ടി ഐ മധുസൂദനൻ എംഎൽഎ, സി കൃഷ്ണൻ,  വി നാരായണൻ,  പി സന്തോഷ്   എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പി രമേശൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി ഓണക്കുന്ന് കേന്ദ്രീകരിച്ച് ബഹുജന പ്രകടനം നടന്നു. Read on deshabhimani.com

Related News