26 April Friday

എ വിക്ക്‌ നാടിന്റെ 
സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

എ വി കുഞ്ഞമ്പു അനുസ്മരണ സമ്മേളനം കരിവെള്ളൂർ രക്തസാക്ഷി നഗറിലെ എ വി സ്മാരക ഹാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനംചെയ്യുന്നു

പയ്യന്നൂർ

കമ്യൂണിസ്‌റ്റ് –- കർഷക പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവും കരിവെള്ളൂർ സമര നായകനുമായിരുന്ന എ വി കുഞ്ഞമ്പുവിന് നാടിന്റെ സ്മരണാഞ്ജലി.  43–-ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കരിവെള്ളൂർ രക്തസാക്ഷി നഗറിൽ സംഘാടക സമിതി ചെയർമാൻ  കെ നാരായണൻ  പതാക ഉയർത്തി.   
    രക്തസാക്ഷി നഗറിലെ എ വി  സ്മാരക ഹാളിൽ  അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനംചെയ്തു. കെ നാരായണൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ല കമ്മിറ്റിയംഗങ്ങളായ ടി ഐ മധുസൂദനൻ എംഎൽഎ, സി കൃഷ്ണൻ,  വി നാരായണൻ,  പി സന്തോഷ്   എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പി രമേശൻ സ്വാഗതം പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി ഓണക്കുന്ന് കേന്ദ്രീകരിച്ച് ബഹുജന പ്രകടനം നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top