പെൻഷൻകാരുടെ 
കലക്ടറേറ്റ്‌ മാർച്ച്‌

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കണ്ണൂരിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് സംസ്ഥാന സെക്രട്ടറി പി വി പത്മനാഭൻ ഉ​ദ്​ഘാടനം ചെയ്യുന്നു


കണ്ണൂർ പെൻഷൻ പരിഷ്‌കരണ കുടിശ്ശികയുടെ  മൂന്നും നാലും ഗഡുക്കൾ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കേരളസ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി. സംസ്ഥാന സെക്രട്ടറി പി വി പത്മനാഭൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി പി കൃഷ്‌ണപൊതുവാൾ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ കൃഷ്‌ണൻ, കെ കരുണാകരൻ , ജില്ലാ സെക്രട്ടറി പി പ്രഭാകരൻ, ജോ. സെക്രട്ടറി ഇ മുകുന്ദൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News