25 April Thursday

പെൻഷൻകാരുടെ 
കലക്ടറേറ്റ്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കണ്ണൂരിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് സംസ്ഥാന സെക്രട്ടറി പി വി പത്മനാഭൻ ഉ​ദ്​ഘാടനം ചെയ്യുന്നു

കണ്ണൂർ
പെൻഷൻ പരിഷ്‌കരണ കുടിശ്ശികയുടെ  മൂന്നും നാലും ഗഡുക്കൾ ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ കേരളസ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റി  നേതൃത്വത്തിൽ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി. സംസ്ഥാന സെക്രട്ടറി പി വി പത്മനാഭൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ വി പി കൃഷ്‌ണപൊതുവാൾ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ കൃഷ്‌ണൻ, കെ കരുണാകരൻ , ജില്ലാ സെക്രട്ടറി പി പ്രഭാകരൻ, ജോ. സെക്രട്ടറി ഇ മുകുന്ദൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top