എസ്എഫ്ഐ ജില്ലാ പഠനക്യാമ്പ് സമാപിച്ചു

എസ്എഫ്ഐ ജില്ലാ പഠനക്യാമ്പിൽ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സംസാരിക്കുന്നു


പിണറായി എസ്എഫ്ഐ ജില്ലാ പഠനക്യാമ്പ് പാലയാട് കണ്ണൂർ സർവകലാശാല ക്യാമ്പസിൽ സമാപിച്ചു. ഞായറാഴ്ച രാവിലെ 10ന് ‘എസ്എഫ്ഐ പരിപാടി’ വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീയും ‘പുതിയ വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ മേഖലയും’ വിഷയത്തിൽ എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ്‌ സി പത്മനാഭനും ‘സമകാലീന ഇന്ത്യൻ സമൂഹവും വർഗീയതയും’ വിഷയത്തിൽ ശ്രീജിത്ത്‌ ശിവരാമൻ എന്നിവർ ക്ലാസെടുത്തു.   ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ, അഞ്ജലി സന്തോഷ്‌, ശരത്ത് രവീന്ദ്രൻ, ടി പി അഖില, കെ സാരംഗ്,  പി കെ ബിനിൽ എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News