ലഹരിക്കെതിരെ 
മെഗാ ഇവന്റ്



കണ്ണൂർ കണ്ണൂർ സർവകലാശാല നാഷണൽ സർവീസ് സ്‌കീം സെല്ലിന്റെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിനെതിരെ ആയിരത്തോളം എൻഎസ്എസ് വളണ്ടിയർമാരെ അണിനിരത്തി മെഗാ ഇവന്റ് സംഘടിപ്പിച്ചു.  കണ്ണൂർ പൊലീസ് മൈതാനിയിൽ  ജില്ലാ  പൊലീസ് മേധാവി ആർ ഇളങ്കോ ഉദ്ഘാടനം ചെയ്തു.  സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാല എൻഎസ്എസ്  കോ ഓഡിനേറ്റർ ഡോ. ടി പി നഫീസ ബേബി,  ജില്ലാ കോ ഓഡിനേറ്റർ ഡോ. കെ വി സുജിത് ,സർക്കിൾ ഇൻസ്പെക്ടർ പി എ   ബിനുമോഹൻ, വളണ്ടിയർ കോ ഓഡിനേറ്റർ അജയ് മാർട്ടിൻ  എന്നിവർ സംസാരിച്ചു. പങ്കെടുത്തവർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നല്ലനടപ്പ് എന്ന പേരിൽ ലഹരിവിരുദ്ധ കാൽനട ജാഥയും സംഘടിപ്പിച്ചു.   Read on deshabhimani.com

Related News