26 April Friday

ലഹരിക്കെതിരെ 
മെഗാ ഇവന്റ്

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022
കണ്ണൂർ
കണ്ണൂർ സർവകലാശാല നാഷണൽ സർവീസ് സ്‌കീം സെല്ലിന്റെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിനെതിരെ ആയിരത്തോളം എൻഎസ്എസ് വളണ്ടിയർമാരെ അണിനിരത്തി മെഗാ ഇവന്റ് സംഘടിപ്പിച്ചു.  കണ്ണൂർ പൊലീസ് മൈതാനിയിൽ  ജില്ലാ  പൊലീസ് മേധാവി ആർ ഇളങ്കോ ഉദ്ഘാടനം ചെയ്തു.
 സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കണ്ണൂർ സർവകലാശാല എൻഎസ്എസ്  കോ ഓഡിനേറ്റർ ഡോ. ടി പി നഫീസ ബേബി,  ജില്ലാ കോ ഓഡിനേറ്റർ ഡോ. കെ വി സുജിത് ,സർക്കിൾ ഇൻസ്പെക്ടർ പി എ   ബിനുമോഹൻ, വളണ്ടിയർ കോ ഓഡിനേറ്റർ അജയ് മാർട്ടിൻ  എന്നിവർ സംസാരിച്ചു. പങ്കെടുത്തവർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നല്ലനടപ്പ് എന്ന പേരിൽ ലഹരിവിരുദ്ധ കാൽനട ജാഥയും സംഘടിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top