കണ്ണൂർ പുഷ്‌പോത്സവം 
സമാപിച്ചു

കണ്ണൂർ പുഷ്പോത്സവ സമാപന സമ്മേളനം സിറ്റി പൊലീസ്‌ കമീഷണർ അജിത് കുമാർ ഉദ്ഘാടനംചെയ്യുന്നു


 കണ്ണൂർ ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ പുഷ്പോത്സവം സമാപിച്ചു.  കണ്ണൂർ പൊലീസ്‌  മൈതാനിയിൽ നടന്ന പുഷ്‌പോത്സവം ആസ്വദിക്കാനും ചെടികളും ഫലവൃക്ഷത്തൈകളും വാങ്ങാനും ആയിരങ്ങളാണെത്തിയത്‌.      ചെടികൾ, പച്ചക്കറി, ഫലവൃക്ഷം,  ഔഷധസസ്യങ്ങൾ, ജൈവവളം, ജൈവ കീടനാശിനി, പൂച്ചട്ടികൾ, മൺപാത്രങ്ങൾ എന്നിവ വൻ തോതിലാണ്‌ വിറ്റത്‌.   സമാപന സമ്മേളനം കണ്ണൂർ സിറ്റി പൊലീസ്‌  കമീഷണർ അജിത് കുമാർ  ഉദ്ഘാടനം ചെയ്‌തു.  സംഘാടക സമിതി ചെയർമാൻ കലക്ടർ എസ്‌ ചന്ദ്രശേഖർ അധ്യക്ഷനായി. ജനറൽ കൺവീനർ വി പി കിരൺ സ്വാഗതവും എം കെ മൃദുൽ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News