19 April Friday

കണ്ണൂർ പുഷ്‌പോത്സവം 
സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

കണ്ണൂർ പുഷ്പോത്സവ സമാപന സമ്മേളനം സിറ്റി പൊലീസ്‌ കമീഷണർ അജിത് കുമാർ ഉദ്ഘാടനംചെയ്യുന്നു

 കണ്ണൂർ

ജില്ലാ അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ പുഷ്പോത്സവം സമാപിച്ചു.  കണ്ണൂർ പൊലീസ്‌  മൈതാനിയിൽ നടന്ന പുഷ്‌പോത്സവം ആസ്വദിക്കാനും ചെടികളും ഫലവൃക്ഷത്തൈകളും വാങ്ങാനും ആയിരങ്ങളാണെത്തിയത്‌.   
  ചെടികൾ, പച്ചക്കറി, ഫലവൃക്ഷം,  ഔഷധസസ്യങ്ങൾ, ജൈവവളം, ജൈവ കീടനാശിനി, പൂച്ചട്ടികൾ, മൺപാത്രങ്ങൾ എന്നിവ വൻ തോതിലാണ്‌ വിറ്റത്‌. 
 സമാപന സമ്മേളനം കണ്ണൂർ സിറ്റി പൊലീസ്‌  കമീഷണർ അജിത് കുമാർ  ഉദ്ഘാടനം ചെയ്‌തു.  സംഘാടക സമിതി ചെയർമാൻ കലക്ടർ എസ്‌ ചന്ദ്രശേഖർ അധ്യക്ഷനായി. ജനറൽ കൺവീനർ വി പി കിരൺ സ്വാഗതവും എം കെ മൃദുൽ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top