പാലുൽപ്പന്നങ്ങൾക്കും നികുതി: ക്ഷീരകർഷകർ പ്രതിഷേധിച്ചു

കർഷകസംഘം നേതൃത്വത്തിൽ കണ്ണൂർ ക്ഷീരവികസന വകുപ്പ് ഓഫീസിന് മുന്നിൽ ക്ഷീര കർഷകർ നടത്തിയ ധർണ ജില്ലാ സെക്രട്ടറി എം പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു


കണ്ണൂർ പാലുൽപ്പന്നങ്ങൾക്കും നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ ക്ഷീരകർഷകർ ക്ഷീരവികസന ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ക്ഷീരകാർഷിക ഉപകരണങ്ങൾക്ക്‌ ജിഎസ്‌ടി വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ്‌  കർഷകസംഘം ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ക്ഷീരകർഷകർ അണിചേർന്നത്‌.       സ്റ്റേഡിയം കോർണറിൽനിന്ന്‌ പ്രകടനമാരംഭിച്ചു.  കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ  ഉദ്ഘാടനം ചെയ്തു. എൻ ആർ സക്കീന, പി ഗോവിന്ദൻ, പി അശോകൻ എന്നിവർ സംസാരിച്ചു.  ജില്ലയിലെ  ക്ഷീര സംഘങ്ങൾക്ക് മുന്നിൽനിന്ന്‌ ശേഖരിച്ച രണ്ടായിരത്തിലേറെ ഒപ്പുകളടങ്ങിയ നിവേദനം  ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകി.   Read on deshabhimani.com

Related News