25 April Thursday

പാലുൽപ്പന്നങ്ങൾക്കും നികുതി: ക്ഷീരകർഷകർ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

കർഷകസംഘം നേതൃത്വത്തിൽ കണ്ണൂർ ക്ഷീരവികസന വകുപ്പ് ഓഫീസിന് മുന്നിൽ ക്ഷീര കർഷകർ നടത്തിയ ധർണ ജില്ലാ സെക്രട്ടറി എം പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
പാലുൽപ്പന്നങ്ങൾക്കും നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ ക്ഷീരകർഷകർ ക്ഷീരവികസന ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ക്ഷീരകാർഷിക ഉപകരണങ്ങൾക്ക്‌ ജിഎസ്‌ടി വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെയാണ്‌  കർഷകസംഘം ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ക്ഷീരകർഷകർ അണിചേർന്നത്‌. 
     സ്റ്റേഡിയം കോർണറിൽനിന്ന്‌ പ്രകടനമാരംഭിച്ചു.  കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ  ഉദ്ഘാടനം ചെയ്തു. എൻ ആർ സക്കീന, പി ഗോവിന്ദൻ, പി അശോകൻ എന്നിവർ സംസാരിച്ചു.  ജില്ലയിലെ  ക്ഷീര സംഘങ്ങൾക്ക് മുന്നിൽനിന്ന്‌ ശേഖരിച്ച രണ്ടായിരത്തിലേറെ ഒപ്പുകളടങ്ങിയ നിവേദനം  ക്ഷീര വികസന ഡെപ്യൂട്ടി ഡയറക്ടർക്ക് നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top