രക്തസാക്ഷി റിജിത്തിന് സ്മരണാഞ്ജലി

റിജിത്തിന്റെ രക്തസാക്ഷി കൂടിരത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി പി ദിവ്യ പുഷ്പചക്രം അർപ്പിക്കുന്നു


കണ്ണപുരം  ആർഎസ്എസ് ക്രിമിനലുകൾ മൃഗീയമായി കൊലപ്പെടുത്തിയ രക്തസാക്ഷി റിജിത്തിന് നാടിന്റെ സ്മരണാഞ്ജലി. 17-ാം രക്തസാക്ഷിത്വ വാർഷികദിനത്തിന്റെ ഭാഗമായി ചുണ്ടയിലെ രക്തസാക്ഷിസ്തൂപത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി പി ദിവ്യയുടെ  നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.  അനുസ്മരണ യോഗം   പി പി ദിവ്യ ഉദ്ഘാടനംചെയ്തു. റിജിത്തിന്റെ അച്ഛൻ ശങ്കരേട്ടൻ പങ്കെടുത്തു. ഏരിയാ കമ്മിറ്റിയംഗം എൻ ശ്രീധരൻ അധ്യക്ഷനായി.  ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി പി ഷാജിർ, കെ പി രാജൻ, കെ വി ശ്രീധരൻ, ടി വി രഞ്ചിത്ത്, എം ശ്യാമള, ടി വി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി കെ ദിവാകരൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News