19 April Friday

രക്തസാക്ഷി റിജിത്തിന് സ്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 4, 2022

റിജിത്തിന്റെ രക്തസാക്ഷി കൂടിരത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി പി ദിവ്യ പുഷ്പചക്രം അർപ്പിക്കുന്നു

കണ്ണപുരം 
ആർഎസ്എസ് ക്രിമിനലുകൾ മൃഗീയമായി കൊലപ്പെടുത്തിയ രക്തസാക്ഷി റിജിത്തിന് നാടിന്റെ സ്മരണാഞ്ജലി. 17-ാം രക്തസാക്ഷിത്വ വാർഷികദിനത്തിന്റെ ഭാഗമായി ചുണ്ടയിലെ രക്തസാക്ഷിസ്തൂപത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി പി ദിവ്യയുടെ  നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. 
അനുസ്മരണ യോഗം   പി പി ദിവ്യ ഉദ്ഘാടനംചെയ്തു. റിജിത്തിന്റെ അച്ഛൻ ശങ്കരേട്ടൻ പങ്കെടുത്തു. ഏരിയാ കമ്മിറ്റിയംഗം എൻ ശ്രീധരൻ അധ്യക്ഷനായി.  ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി പി ഷാജിർ, കെ പി രാജൻ, കെ വി ശ്രീധരൻ, ടി വി രഞ്ചിത്ത്, എം ശ്യാമള, ടി വി ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി കെ ദിവാകരൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top