റെയിൽവേ സ്റ്റേഷനിലേക്ക്‌ തൊഴിലാളി മാർച്ച്‌

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹനടപടികളിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതി കണ്ണൂരിൽ നടത്തിയ റെയിൽവേ സ്റ്റേഷൻ മാർച്ച് 
സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു


കണ്ണൂർ കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹനടപടികൾ അവസാനിപ്പിക്കുക, കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള  ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ട്രേഡ് യൂണിയൻ സംയുക്ത സമിതി നേതൃത്വത്തിൽ കണ്ണൂരിൽ റെയിൽവേ സ്റ്റേഷൻ മാർച്ച്‌ നടത്തി. സ്റ്റേഡിയം കോർണറിൽനിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു.   റെയിൽവേ സ്റ്റേഷന് മുന്നിൽ  ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനംചെയ്തു. കെ സി കരുണാകരൻ അധ്യക്ഷനായി. താവം ബാലകൃഷ്ണൻ, എം എ കരീം, എം കെ ജയരാജൻ, എം ഉണ്ണികൃഷ്ണൻ, സി കൃഷ്ണൻ, ഒ സി ബിന്ദു, അബ്ദുൽ വഹാബ് കണ്ണാടിപ്പറമ്പ്, ജോൺസൺ പി തോമസ്, ഷാജി ദാമോദരൻ  തുടങ്ങിയവർ സംസാരിച്ചു. കൺവീനർ കെ മനോഹരൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News