25 April Thursday

റെയിൽവേ സ്റ്റേഷനിലേക്ക്‌ തൊഴിലാളി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹനടപടികളിൽ പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ സംയുക്ത സമിതി കണ്ണൂരിൽ നടത്തിയ റെയിൽവേ സ്റ്റേഷൻ മാർച്ച് 
സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ

കേന്ദ്രസർക്കാരിന്റെ തൊഴിലാളി ദ്രോഹനടപടികൾ അവസാനിപ്പിക്കുക, കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള  ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ട്രേഡ് യൂണിയൻ സംയുക്ത സമിതി നേതൃത്വത്തിൽ കണ്ണൂരിൽ റെയിൽവേ സ്റ്റേഷൻ മാർച്ച്‌ നടത്തി. സ്റ്റേഡിയം കോർണറിൽനിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു.
  റെയിൽവേ സ്റ്റേഷന് മുന്നിൽ  ധർണ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനംചെയ്തു. കെ സി കരുണാകരൻ അധ്യക്ഷനായി. താവം ബാലകൃഷ്ണൻ, എം എ കരീം, എം കെ ജയരാജൻ, എം ഉണ്ണികൃഷ്ണൻ, സി കൃഷ്ണൻ, ഒ സി ബിന്ദു, അബ്ദുൽ വഹാബ് കണ്ണാടിപ്പറമ്പ്, ജോൺസൺ പി തോമസ്, ഷാജി ദാമോദരൻ  തുടങ്ങിയവർ സംസാരിച്ചു. കൺവീനർ കെ മനോഹരൻ സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top