തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ ഓഡിയോ പ്രകാശിപ്പിച്ചു



കണ്ണൂർ എൽഡിഎഫ്‌ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന ഗാനങ്ങളുടെ ഓഡിയോ സിഡി ടി വി രാജേഷ് എംഎൽഎ പ്രകാശനംചെയ്‌തു. ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി ഏറ്റുവാങ്ങി.  ചെറുകുന്ന് വൈഖരി സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സംഗീതസംവിധായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ അധ്യക്ഷനായി. എ വി അജയകുമാർ, സതീഷ് വിനോദ്, ടി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.  കെ വി എസ് കണ്ണപുരത്തിന്റെ രചനയിൽ കാഞ്ഞങ്ങാട് രാമചന്ദ്രനും സതീഷ് വിനോദും ഈണം നൽകിയ ഗാനങ്ങൾ സതീഷ്, പ്രവീൺ ചെറുകുന്ന്, സദാനന്ദൻ, എം ടി മഞ്ജിമ, പി നിമിഷ എന്നിവരാണ് ആലപിച്ചത്. Read on deshabhimani.com

Related News