26 April Friday

തെരഞ്ഞെടുപ്പ് ഗാനങ്ങളുടെ ഓഡിയോ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020
കണ്ണൂർ
എൽഡിഎഫ്‌ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‌ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി പുറത്തിറക്കുന്ന ഗാനങ്ങളുടെ ഓഡിയോ സിഡി ടി വി രാജേഷ് എംഎൽഎ പ്രകാശനംചെയ്‌തു. ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി ഏറ്റുവാങ്ങി. 
ചെറുകുന്ന് വൈഖരി സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ സംഗീതസംവിധായകൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ അധ്യക്ഷനായി. എ വി അജയകുമാർ, സതീഷ് വിനോദ്, ടി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. 
കെ വി എസ് കണ്ണപുരത്തിന്റെ രചനയിൽ കാഞ്ഞങ്ങാട് രാമചന്ദ്രനും സതീഷ് വിനോദും ഈണം നൽകിയ ഗാനങ്ങൾ സതീഷ്, പ്രവീൺ ചെറുകുന്ന്, സദാനന്ദൻ, എം ടി മഞ്ജിമ, പി നിമിഷ എന്നിവരാണ് ആലപിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top