കര്‍ഷക പ്രതിഷേധക്കൂട്ടായ്മ 9ന്‌



കണ്ണൂർ കർഷകവിരുദ്ധ കരിനിയമങ്ങൾക്കെതിരെ പാർലമെന്റിനു മുന്നിൽ നടക്കുന്ന സമരത്തിന്‌ ഐക്യദാർഢ്യവുമായി സംയുക്ത കർഷക സമിതി ക്വിറ്റ്‌ ഇന്ത്യാ ദിനമായ ഒമ്പതിന്‌  പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രത്തിലും വില്ലേജുകളിലെ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിലാണ്‌ സമരം.  സംയുക്ത കർഷക സമിതി യോഗത്തിൽ എ പ്രദീപൻ അധ്യക്ഷനായി കർഷകസംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ, മുസ്തഫ ഹാജി, ടോമിച്ചൻ നിടുത്തൊട്ടി, കെ കുമാരൻ, സി പി ഷൈജൻ, രാജേഷ്‌ മാത്യു, ശ്രീനിവാസൻ മരോളി, പുല്ലായിക്കൊടി ചന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News