ഐസിഡിഎസ്‌ ഓഫീസിലേക്ക്‌ 
അങ്കണവാടി ജീവനക്കാരുടെ മാർച്ച്‌

അങ്കണവാടി വര്‍ക്കേഴ്സ് ആൻഡ്‌ ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ ഐസിഡിഎസ് ഓഫീസ് മാർച്ച്‌ സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു


കണ്ണൂർ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജില്ലാ അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ  വനിതാ ശിശുവികസന ഓഫീസിലേക്ക്‌ മാർച്ച് നടത്തി.  അങ്കണവാടിയിലെ പ്രവർത്തനങ്ങൾക്ക് ഫോൺ മാറ്റി ടാബ് നൽകുക, പോഷൺ ട്രാക്കറുമായി ബന്ധപ്പെട്ട അപാകങ്ങൾ പരിഹരിച്ച്‌ ഇൻസെന്റീവ് എല്ലാ ജീവനക്കാർക്കും നൽകുക, ജില്ലയിലെ അങ്കണവാടി പ്രവർത്തനങ്ങൾക്ക് ഏകീകരണം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ വി ഭവാനി, പ്രസിഡന്റ് കെ ശ്രീജകുമാരി, എം എം അനിത, കെ വി ഓമന, പി പ്രസന്ന എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News