18 April Thursday

ഐസിഡിഎസ്‌ ഓഫീസിലേക്ക്‌ 
അങ്കണവാടി ജീവനക്കാരുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

അങ്കണവാടി വര്‍ക്കേഴ്സ് ആൻഡ്‌ ഹെല്‍പ്പേഴ്‌സ് അസോസിയേഷന്‍ ഐസിഡിഎസ് ഓഫീസ് മാർച്ച്‌ സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജില്ലാ അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ  വനിതാ ശിശുവികസന ഓഫീസിലേക്ക്‌ മാർച്ച് നടത്തി.  അങ്കണവാടിയിലെ പ്രവർത്തനങ്ങൾക്ക് ഫോൺ മാറ്റി ടാബ് നൽകുക, പോഷൺ ട്രാക്കറുമായി ബന്ധപ്പെട്ട അപാകങ്ങൾ പരിഹരിച്ച്‌ ഇൻസെന്റീവ് എല്ലാ ജീവനക്കാർക്കും നൽകുക, ജില്ലയിലെ അങ്കണവാടി പ്രവർത്തനങ്ങൾക്ക് ഏകീകരണം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌. സിഐടിയു ജില്ലാ സെക്രട്ടറി കെ അശോകൻ ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ വി ഭവാനി, പ്രസിഡന്റ് കെ ശ്രീജകുമാരി, എം എം അനിത, കെ വി ഓമന, പി പ്രസന്ന എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top