വി കുഞ്ഞികൃഷ‌്ണൻ സിപിഐ എം പയ്യന്നൂർ ഏരിയാ സെക്രട്ടറി



പയ്യന്നൂർ സിപിഐ എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയായി വി കുഞ്ഞികൃഷ‌്ണനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന കെ പി മധുവിനെ പാർടിയുടെ യശസ്സിന‌്  നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിനാൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യാൻ ഏരിയാ കമ്മിറ്റിയോഗം തീരുമാനിച്ചതിനെ തുടർന്നാണിത‌്. യോഗത്തിൽ കെ കെ ഗംഗാധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ, കെ പി സഹദേവൻ, ടി വി രാജേഷ‌്, ടി ഐ മധുസൂദനൻ എന്നിവർ പങ്കെടുത്തു.      വി കുഞ്ഞികൃഷ‌്ണൻ  സഹകരണ പെൻഷൻ ബോർഡ‌് അംഗം, സംസ്ഥാന സഹകരണ സംരക്ഷണ സമിതി സെക്രട്ടറി, കേരള പ്രൈമറി കോ ﹣- ഓപ്പ്‌.‌ സർവീസ‌് പെൻഷനേഴ‌്സ‌് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം, പ്രൈമറി കോ–-ഓപ്പ്‌‌. സൊസൈറ്റി അസോസിയേഷൻ ജില്ലാ സെക്രട്ടറി, കർഷകസംഘം ഏരിയാ പ്രസിഡന്റ‌്, ജില്ലാ കമ്മിറ്റിയംഗം, വെള്ളൂർ ബാങ്ക‌് പ്രസിഡന്റ‌് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ‌്.      Read on deshabhimani.com

Related News