25 April Thursday

വി കുഞ്ഞികൃഷ‌്ണൻ സിപിഐ എം പയ്യന്നൂർ ഏരിയാ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
പയ്യന്നൂർ
സിപിഐ എം പയ്യന്നൂർ ഏരിയാ സെക്രട്ടറിയായി വി കുഞ്ഞികൃഷ‌്ണനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന കെ പി മധുവിനെ പാർടിയുടെ യശസ്സിന‌്  നിരക്കാത്ത രീതിയിൽ പ്രവർത്തിച്ചതിനാൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തുനിന്ന്‌ നീക്കം ചെയ്യാൻ ഏരിയാ കമ്മിറ്റിയോഗം തീരുമാനിച്ചതിനെ തുടർന്നാണിത‌്. യോഗത്തിൽ കെ കെ ഗംഗാധരൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പി ജയരാജൻ, കെ പി സഹദേവൻ, ടി വി രാജേഷ‌്, ടി ഐ മധുസൂദനൻ എന്നിവർ പങ്കെടുത്തു.  
   വി കുഞ്ഞികൃഷ‌്ണൻ  സഹകരണ പെൻഷൻ ബോർഡ‌് അംഗം, സംസ്ഥാന സഹകരണ സംരക്ഷണ സമിതി സെക്രട്ടറി, കേരള പ്രൈമറി കോ ﹣- ഓപ്പ്‌.‌ സർവീസ‌് പെൻഷനേഴ‌്സ‌് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം, പ്രൈമറി കോ–-ഓപ്പ്‌‌. സൊസൈറ്റി അസോസിയേഷൻ ജില്ലാ സെക്രട്ടറി, കർഷകസംഘം ഏരിയാ പ്രസിഡന്റ‌്, ജില്ലാ കമ്മിറ്റിയംഗം, വെള്ളൂർ ബാങ്ക‌് പ്രസിഡന്റ‌് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ‌്. 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top