കാട്ടാമ്പള്ളി ഗവ. മാപ്പിള യുപി സ്കൂളിൽ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി

ചിറക്കൽ പഞ്ചായത്ത് വിദ്യാലയങ്ങൾക്ക് നൽകുന്ന പത്രത്തിന്റെ വിതരണോദ്‌ഘാടനം കാട്ടാമ്പള്ളി ഗവ. മാപ്പിള യുപി സ്കൂളിൽ 
പഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി ഉദ്ഘാടനം ചെയ്തപ്പോൾ


കണ്ണൂർ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയുടെ ഭാ​ഗമായി  ചിറക്കൽ  പഞ്ചായത്ത് വിദ്യാലയങ്ങൾക്ക് നൽകുന്ന പത്രത്തിന്റെ വിതരണോദ്‌ഘാടനം കാട്ടാമ്പള്ളി ഗവ. മാപ്പിള യുപി സ്കൂളിൽ  പഞ്ചായത്ത്  പ്രസിഡന്റ് പി ശ്രുതി നിർവ്വഹിച്ചു. വൈസ്  പ്രസിഡന്റ് പി  അനിൽ കുമാർ, ബ്ലോക്ക്  പഞ്ചായത്തംഗം കെ വി സതീശൻ, ദേശാഭിമാനി യൂണിറ്റ്‌ മാനേജർ സജീവ് കൃഷ്ണൻ. പ്രധാനാധ്യാപകൻ എ കെ സജിത്, സർക്കുലേഷൻ മാനേജർ എ അശോകൻ,  പി ഷാജി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News