1243 പേര്‍ക്ക് 
കോവിഡ്



കണ്ണൂർ ജില്ലയിൽ 1243 പേർക്കുകൂടി കോവിഡ്. 836 പേർ  രോഗമുക്തി നേടി.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.87 ശതമാനം. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ്  കേസുകൾ 187701 ആയി.  ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 178736 ആയി. 1076 പേർ മരിച്ചു. 5998 പേർ ചികിത്സയിലാണ്. വാക്‌സിനേഷനില്ല ജില്ലയിൽ വാക്‌സിൻ സ്റ്റോക്ക് ഇല്ലാത്തതിനാൽ സർക്കാർ മേഖലയിലെ കേന്ദ്രങ്ങളിൽ ഞായറാഴ്ച  കോവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  അറിയിച്ചു. Read on deshabhimani.com

Related News