പി സമീർ–- കെ ഖാലിദ്‌ കുടുംബ സഹായ 
ഫണ്ട് വിജയിപ്പിക്കുക: സിപിഐ എം



തലശേരി ലഹരി മാഫിയാസംഘം കൊലപ്പെടുത്തിയ നെട്ടൂർ ഇല്ലിക്കുന്നിലെ ചുമട്ടുതൊഴിലാളി പി സമീറിന്റെയും മത്സ്യത്തൊഴിലാളി കെ ഖാലിദിന്റെയും കുടുംബത്തെ സഹായിക്കുന്നതിനുള്ള ഫണ്ട്‌ ശേഖരണം വിജയിപ്പിക്കാൻ സിപിഐ എം ഏരിയാ കമ്മിറ്റി അഭ്യർഥിച്ചു.    ലഹരിമാഫിയാ സംഘത്തിനെതിരെ പ്രവർത്തിച്ച വിരോധത്തിലാണ്‌ സിപിഐ എം പ്രവർത്തകരായ സമീറിനെയും ഖാലിദിനെയും  2022 നവംബർ 23ന്‌ കുത്തിക്കൊലപ്പെടുത്തിയത്‌. നിത്യവരുമാനംകൊണ്ട് കുടുംബം പുലർത്തിയവരായിരുന്നു സമീറും ഖാലിദും. ഇരുവരുടെയും കൊലപാതകത്തോടെ കുടുംബം നിരാലംബമായി. ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ഫെബ്രുവരി ഒന്നുമുതൽ അഞ്ചുവരെയാണ്‌ കുടുംബസഹായ ഫണ്ട് ശേഖരണം. മുഴുവൻ പാർടി പ്രവർത്തകരും ഫണ്ട് പ്രവർത്തനം വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങണമെന്നും മുഴുവനാളുകളും സഹകരിക്കണമെന്നും ഏരിയാ സെക്രട്ടറി സി കെ രമേശൻ അഭ്യർഥിച്ചു. Read on deshabhimani.com

Related News